കൊല്ലം: റോട്ടറി യു.കെ ജയ്പൂർ ലിംഫിന്റെയും റോട്ടറി ക്ളബ് ഒഫ് ക്വയിലോൺ വെസ്റ്റ് എൻഡിന്റെയും നീണ്ടകര പുത്തൻതുറ ഷൺമുഖൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ ട്രസ്റ്റ് അങ്കണത്തിൽ നടക്കുന്ന സൗജന്യ കൃത്രിമക്കാൽ വിതരണ ക്യാമ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. കൃത്രിമക്കാലിന്റെ അളവെടുപ്പ് എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. അപകടം, രോഗം എന്നിവ മൂലം കാൽ നഷ്ടപ്പെട്ട 150ഓളം പേർക്ക് പദ്ധതി പ്രകാരം സൗജന്യമായി കൃത്രിമക്കാൽ നിർമ്മിച്ച് നൽകും.
റോട്ടറി ക്ളബ് പ്രസിഡന്റ് എസ്. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി, മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജി.എ. ജോർജ്ജ്, കെ.പി. രാമചന്ദ്രൻ നായർ, ലിംഫ് ചെയർമാൻ വൈ.എസ്. ജയപ്രകാശ്, ട്രസ്റ്റ് പ്രസിഡന്റ് ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് സെക്രട്ടറി അനിൽകുമാർ നന്ദി പറഞ്ഞു.