കൊല്ലം: ആവിഷ്‌കാർ ഗ്രൂപ്പ് മധുരയിൽ നടത്തിയ ദേശീയ റോബോട്ടിക് ഫെസ്റ്റിൽ കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂൾ സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. സീനിയർ മിഡിൽ വിഭാഗങ്ങളിൽ മത്സരിച്ച സ്കൂളിന് മിഡിൽ വിഭാഗത്തിലും അന്തർദേശീയ മത്സരങ്ങൾക്ക് പങ്കെടുക്കാനുള്ള അർഹത ലഭിച്ചു. ഡിസംബർ 15 ന് ഡൽഹിയിലാണ് അന്തർദേശീയ മത്സരങ്ങൾ നടക്കുക.
ഹരികൃഷ്ണൻ, നവനീത് നായർ, ദിൽരാജ്, അതുൽ കൃഷ്ണ എന്നിവർ സീനിയർ വിഭാഗത്തിലും നിരഞ്ജൻ സന്തോഷ്, അഭിജയ്, മുഹമ്മദ് അഫ്‌സൽ, ശ്രീഹരി എന്നിവർ മിഡിൽ വിഭാഗത്തിലും സ്കൂളിനെ പ്രതിനിധീകരിച്ചു.
അന്തർദേശീയ മത്സരങ്ങളിലും രണ്ടു ടീമുകളാണ് പങ്കെടുക്കുക, വിജയികളെ ചെയർമാൻ പി. സുന്ദരൻ, അഡ്മിനിസ്ട്രേറ്റർ ഡോ.പി.സി. സലിം, പ്രിൻസിപ്പൽ വി.എസ്. ശ്രീകുമാരി എന്നിവർ അനുമോദിച്ചു.