പരവൂർ: കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകി ഗൃഹനാഥൻ മാതൃകയായി. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് പൂതക്കുളം ഡോക്ടർമുക്ക് പൂമംഗലം വീട്ടിൽ സുദർശനന് പരവൂർ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിൽ നിന്ന് 34000 രൂപയും എ.ടി.എം കാർഡും അടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയത്. ഉടൻ തന്നെ പരവൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരിശോധിച്ചപ്പോൾ കുറുമണ്ടൽ ശങ്കരമംഗലം വീട്ടിൽ സുജാ ഉണ്ണികൃഷ്ണന്റേതാണ് നഷ്ടപ്പെട്ട ബാഗെന്ന് മനസിലായി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉടമസ്ഥയെ വിവരമറിയിച്ചു. സ്റ്രേഷനിലെത്തിയ സുജയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സുദർശനൻ ബാഗ് കൈമാറി. പരവൂർ ക്രൈം എസ്.ഐ. അനിൽകുമാർ, പി.ആർ.ഒ സായിറാം, സുഗുണൻ എന്നിവർ സാക്ഷ്യം വഹിച്ചു.