പത്തനാപുരം : നഗരമദ്ധ്യത്തിൽ യുവാവിന് നേരെ വധശ്രമം. ചേലക്കോട് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി നൗഫൽ ഖാൻ ബാബുവിന് (40 )നേരെയാണ് തിങ്കളാഴ്ച രാത്രി അക്രമണം ഉണ്ടായത്. ജംഗ്ഷനിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ സംഘടിച്ചെത്തിയ മൂന്നംഗസംഘം ആയുധം ഉപയോഗിച്ച് ആക്രമിച്ചതായാണ് പരാതി. നൗഫൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ടുമാസം മുമ്പ് നടന്ന സി.പി.ഐ-സി. പി. എം സംഘർഷത്തിന്റെ ഭാഗമാണ് ആക്രമണമെന്നും സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പത്തനാപുരം പൊലീസ് കേസെടുത്തു.