pa-asees
പി.​​എ.​ ​അ​​​സീ​​​സ് ​

കൊ​​​ല്ലം​:​ ​ഡി​ ​സി​ ​സി​ ​പ്ര​​​സി​​​ഡ​ന്റും​ ​പ്ര​​​മു​​​ഖ​ ​ട്രേ​​​ഡ് ​യൂ​​​ണി​​​യ​ൻ​ ​നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന​ ​പി.​ ​എ​ ​അ​​​സീ​​​സി​ന്റെ​ ​നാ​ൽ​​​പ്പ​​​താം​ ​ച​​​ര​​​മ​​​വാ​ർ​​​ഷി​​​കം​ ​ ഇന്ന് ആ​​​ച​​​രി​​​ക്കും.
പി.​ ​എ​ ​അ​​​സീ​​​സ് ​സ്​​മാ​​​ര​​​ക​​​സ​​​മ​​​തി​​​യു​​​ടെ​ ​നേ​​​ത്യ​​​ത്വ​​​ത്തി​ൽ​ ​പ​​​ള്ളി​​​മു​​​ക്കി​​​ലെ​ ​കൊ​​​ല്ലൂ​ർ​​​വി​​​ള​ ​സ​​​ഹ​​​ക​​​ര​​​ണ​ ​ബാ​​​ങ്ക് ​ക​ൺ​​​വെ​ൻ​​​ഷ​ൻ​ ​സെ​ന്റ​​​റി​ൽ​ ​വൈ​​​കി​​​ട്ട് ​നാ​​​ലി​​​ന് ​ന​​​ട​​​ക്കു​​​ന്ന​ ​സ​​​മ്മേ​​​ള​​​നം​ ​എ.​ഐ.​സി.​സി.​ ​ജ​​​ന​​​റ​ൽ​ ​സെ​​​ക്ര​​​ട്ട​​​റി​ ​കെ.​സി.​വേ​​​ണു​​​ഗോ​​​പാ​ൽ​ ​ഉ​​​ദ്​​ഘാ​​​ട​​​നം​ ​ചെ​​​യ്യും.​ ​അ​​​ഡ്വ.​ ​എ.​ഷാ​​​ന​​​വാ​​​സ്​​ഖാ​ന്റെ​ ​അ​​​ദ്ധ്യ​​​ക്ഷ​​​ത​​​യി​ൽ​ ​ചേ​​​രു​​​ന്ന​ ​ ​സ​​​മ്മേ​​​ള​​​ന​​​ത്തി​ൽ​ ​ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സം​ ​ചെ​​​യ്യു​​​ന്ന​ ​നി​ർ​​​ദ്ധ​​​ന​ ​വി​​​ദ്യാ​ർ​​​ത്ഥി​​​ക​ൾ​​​ക്കു​​​ള്ള​ ​എ​ൻ​​​ഡോ​​​വ്‌​​​മെ​ന്റ് ​കെ.​സി.​ജോ​​​സ​​​ഫ് ​എം.​​​എ​ൽ​​.​എ​ ​വി​​​ത​​​ര​​​ണം​ ​ചെ​​​യ്യും.​ ​ഡി.​ ​സി.​ ​സി​ ​പ്ര​​​സി​​​ഡ​ന്റ് ​ബി​​​ന്ദു​ ​കൃ​​​ഷ്​​ണ,​ ​ശൂ​​​ര​​​നാ​​​ട് ​രാ​​​ജ​​​ശേ​​​ഖ​​​ര​ൻ,​ ​കെ.​ ​സി.​ ​രാ​​​ജ​ൻ,​ ​എ​ൻ.​അ​​​ഴ​​​കേ​​​ശ​ൻ,​ ​എ.​ഹി​​​ദൂ​ർ​ ​മു​​​ഹ​​​മ്മ​​​ദ്,​ ​ജി.​പ്ര​​​താ​​​പ​​​വ​ർ​​​മ്മ​ ​ത​​​മ്പാ​ൻ,​ ​പ്രൊ​​​ഫ.​ഇ​ ​മേ​​​രി​​​ദാ​​​സ​ൻ​ ​എ​​​ന്നി​​​വ​ർ​ ​അ​​​നു​​​സ്​​മ​​​ര​​​ണ​ ​പ്ര​​​സം​​​ഗം​ ​ന​​​ട​​​ത്തും.
രാ​​​വി​​​ലെ​ ​ഒ​ൻ​​​പ​​​ത് ​മ​​​ണി​​​ക്ക് ​കോ​ൺ​​​ഗ്ര​​​സ് ​ഐ.​എ​ൻ.​ടി.​യു.​സി​ ​പ്ര​​​വ​ർ​​​ത്ത​​​ക​ർ​ ​കൊ​​​ല്ലൂ​ർ​​​വി​​​ള​ ​ജൂ​​​മാ​​​മ​​​സ്​​ജി​​​ദി​ൽ​ ​പ്രാ​ർ​​​ത്ഥ​​​ന​ ​ന​​​ട​​​ത്തും.