കൊല്ലം: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കമ്പനി സ്വകാര്യവൽക്കരിക്കാനുളള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ എ.ഐ.യു.ടി.യു.സിയുടെയും എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് പാർട്ടി) യുടെയും ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ പ്രതിഷേധ ധർണ നടന്നു. കൊച്ചിൻ റിഫൈനറി എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റും എ.ഐ.യു.ടി.യു.സി സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ എൻ.ആർ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.
എ.ഐ.യു.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി ഷൈല കെ. ജോൺ, ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് എ. ജെയിംസ്, ഒ. ഹാരീസ് തുടങ്ങിയവർ സംസാരിച്ചു. എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് ജില്ലാ കമ്മിറ്റിയംഗങ്ങളായ ജി. ധ്രുവകുമാർ, എസ്. രാഘവൻ, കെ. ശശാങ്കൻ, പി.പി. പ്രശാന്ത്, ട്വിങ്കിൽ പ്രഭാകരൻ, എ.ഐ.യു.ടി.യു.സി ജില്ലാ സെക്രട്ടറി ബി. വിനോദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ. ഹരിദാസൻ, സതീശൻ, രാജു, ആനന്ദൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.