ചാത്തന്നൂർ: സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പ്ളസ് വൺ വിദ്യാർത്ഥി റോഡരുകിലെ വീട്ടുമുറ്റത്തേക്ക് സൈക്കിൾ മറിഞ്ഞു തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് മരിച്ചു. പള്ളിമൺ
ഇളവൂർ വാസുദേവ വിലാസത്തിൽ സജുവിന്റെ മകൻ ആരോമലാണ് (17) മരിച്ചത്. പള്ളിമൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
കഴിഞ്ഞ 31ന് രാവിലെയായിരുന്നു അപകടം. ക്ഷേത്രദർശനത്തിന് പോവുകയായിരുന്നു. തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം. അമ്മ: സുധർമ്മ, സഹോദരി:ആർച്ച. മൃതദേഹം പള്ളിമൺ ഗവ. എച്ച്. എസ്. എസ്സിൽ പൊതുദർശനത്തിന് വെച്ചശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.കണ്ണനല്ലൂർ പൊലീസ് കേസെടുത്തു.