കുന്നത്തൂർ: ജീവകാരുണ്യ, പൊതുപ്രവർത്തന രംഗത്തെ പ്രതിഭകൾക്ക് തിരുവനന്തപുരം കാരുണ്യഹസ്തം ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ കർമ്മരത്ന പുരസ്‍കാരം ഇടയ്ക്കാട് രതീഷിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മാനിച്ചു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ എലിസബത്ത് ജോർജ് അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി വി.എസ്. ശിവകുമാർ,വി.കെ. പ്രശാന്ത് എം.എൽ.എ എന്നിവർ പങ്കെടുത്തു. അംഗപരിമിതികൾ മൂലം ബുദ്ധിമുട്ടുന്ന നിർദ്ധനർക്ക് സാമ്പത്തിക സഹായത്തിനൊപ്പം വീൽചെയർ ഉൾപ്പെടെയുള്ള സഹായം ലഭ്യമാക്കുക, തെരുവിൽ അലയുന്നവർക്ക് സംരക്ഷണം നൽകി തിരികെ അവരുടെ വീടുകളിൽ എത്തിച്ചും അതിനു കഴിയാത്തവരെ അഗതി മന്ദിരങ്ങളിലും പാർപ്പിക്കുക,നിർദ്ധന രോഗികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകുക ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് രതീഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്.