കരുനാഗപ്പള്ളി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 35-ം കൊല്ലം ജില്ലാ സമ്മേളനത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. പ്രകടനം, പൊതു സമ്മേളനം, ട്രേഡ് ഫെയർ, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരം,ആദരം തുടങ്ങിയ പരിപാടികളോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. വന്ദനാ ആഡിറ്റോറിയത്തിൽ സമ്മേളനം നഗരസഭാ ചെയർപേഴ്സൺ എം.ശോഭന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഗതൻ ഗമനം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഗ്രേയ്സ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ് വിതരണം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ മഞ്ചുലാലും, ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം സംസ്ഥാന ട്രഷറർ മോനച്ചൻ തണ്ണിത്തോടും നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ സംസ്ഥാന സെക്രട്ടറി സന്തോഷ് ഫോട്ടോ വേൾഡും, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങളിൽ വിജയിച്ചവരെ ജോയി ഗ്രയ്സും, മുതിർന്ന അംഗങ്ങളെ സംസ്ഥാന സെക്രട്ടറി അനി എവണ്ണും, എം.വിജയനും ആദരിച്ചു. ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം കെ.അശോകനും, ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം എം.വിജയനും നിർവഹിച്ചു. സാംസ്ക്കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മൺസൂർ, ജലീൽ, വിൽസൺ ആന്റണി, ജോയി ഉമ്മന്നൂർ, പി.രാജശേഖരൻനായർ. സുരേന്ദ്രൻ വള്ളിക്കാവ്, ഇ.എ.ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു.രാവിലെ ടൗണിൽ പൊതു പ്രകടനം നടത്തി. ഇന്ന് രാവിലെ 10ന് ഐ.എം.എ ഹാളിൽ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ജോയി ഗ്രേയ്സ് ഉദ്ഘാടനം ചെയ്യും.