soil
മണ്ണു പര്യവേക്ഷണ - മണ്ണു സംരക്ഷണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ചടയംമഗലത്തുള്ള സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തിൽ മണ്ണ് പര്യവേഷണ - മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ എസ്. അംബിക ഉദ്ഘാടനം ചെയ്യുന്നു

ചടയമംഗലം: സംസ്ഥാന മണ്ണ് പര്യവേഷണ - മണ്ണ് സംരക്ഷണ വകുപ്പും ഹൈദരാബാദിലുള്ള എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടും (ഇ.ഇ.ഐ) ചേർന്ന് മണ്ണു പര്യവേഷണ - മണ്ണു സംരക്ഷണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ചടയംമഗലത്തുള്ള സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തിൽ (ഐ.ഡബ്ല്യു.ഡി.എം-കെ) ആരംഭിച്ചു. നാലു ദിവസം ദൈർഘ്യമുള്ള ഈ പരിശീലന പരിപാടി മണ്ണ് പര്യവേഷണ - മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ എസ്. അംബിക ഉദ്ഘാടനം ചെയ്തു.

ഐ.ഡബ്ല്യു.ഡി.എം- കെ ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. ഹൈദ്രബാദ് ഇ.ഇ.ഐയിലെ പ്രൊഫസർമാരായ ഡോ. വിജയലക്ഷ്മി, ഡോ. പ്രീതി, മണ്ണു പര്യവേഷണ ഡെപ്യൂട്ടി ഡയറക്ടർ മനിജ ശെൽവം എന്നിവർ പ്രസംഗിച്ചു.