പത്തനാപുരം: പുനലൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പത്തനാപുരത്ത് തുടക്കം.
ജനറൽ കൺവീനർ പി.പി. ജോൺസൺ പതാക ഉയർത്തി. പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ, മൗണ്ട് താബോർ ഗേൾസ് ഹൈസ്കൂൾ, മൗണ്ട് താബോർ എൽ.പി.എസ്, മദർ സൂസൻ എന്നിവിടങ്ങളിലെ എട്ട് വേദികളിലായാണ് മത്സരങ്ങൾ.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സജീവ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മൗണ്ട് താബോർ ദയറാ സെക്രട്ടറി ഫാ. ബഞ്ചമിൻ മാത്തൻ മുഖ്യ പ്രഭാഷണം നടത്തി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷേക്പരീത്, ഷൗബീല ഷാജഹാൻ, ജനറൽ കൺവീനർ പി.പി. ജോൺസൺ, ബാദുഷ ഖാൻ, ജെ.എൽ. നസീർ തുടങ്ങിയവർ സംസാരിച്ചു.
പുനലൂർ എ.ഇ.ഒ ആർ. ഉണ്ണികൃഷ്ണൻ സ്വാഗതവും റിസപ്ഷൻ കമ്മറ്റി കൺവീനർ സിനി കെ. ഉമ്മൻ നന്ദിയും പറഞ്ഞു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ഷൈല അലക്സിനെ ചടങ്ങിൽ ആദരിച്ചു. പുനലൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറാൾ കരസ്ഥമാക്കിയ സ്കൂളുകൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു. പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ എൺപതോളം സ്കൂളുകളിൽ നിന്നായി നാലായിരത്തിലധികം കലാപ്രതിഭകളാ മേളയിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 5ന് നടക്കുന്ന സമാപന സ്ഥമ്മളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.