കൊല്ലം: മാവോയിസ്റ്റുകൾക്ക് നേരെ പൊലീസും തണ്ടർബോൾട്ടും നടത്തിയ വ്യാജ ഏറ്റുമുട്ടലിനും യുവാക്കൾക്കുമേൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനുമെതിരെ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജി. ലാലു ഉദ്ഘാടനം ചെയ്തു. ആർ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗത് ജീവൻ ലാലി സ്വാഗതം പറഞ്ഞു.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. വിജയകുമാർ, ശിവശങ്കരൻ നായർ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വൈശാഖ്. സി. ദാസ്, വി.എസ്. പ്രവീൺകുമാർ, അജ്മീൻ കരുവ, വിനീത വിൻസെന്റ്, ജി.എസ്. ശ്രീരശ്മി, ജില്ലാ എക്സിക്യൂട്ടീവ് അംഗം നൗഷാദ് എന്നിവർ സംസാരിച്ചു.