കൊട്ടിയം: ബസ്സിൽ നിന്നിറങ്ങവെ വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മൈലാപ്പൂര് പേരയം ആറാട്ട് ശ്രീ ദുർഗാഭദ്രാ ഭഗവതി ക്ഷേത്രത്തിന് സമീപം തട്ടാരഴികം വീട്ടിൽ ശിവരാമന്റെയും ലക്ഷമികുട്ടിയുടെയും മകൻ പ്രകാശ് (52) മരിച്ചു. ഇക്കഴിഞ്ഞ 28ന് മുള്ളുവിളയിലായിരുന്നു സംഭവം. ബസ്സിൽ നിന്നും ഇറങ്ങവെ നിലത്തു വീണ് പരിക്കേറ്റ ഇയാളെ ആദ്യം 'എൻ.എസ് സഹകരണ ആശുപത്രിയിലും പിന്നീട് മെഡിസിറ്റി, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിൽ നിന്നുംഅടുത്തിടെ അവധിക്ക് നാട്ടിലെത്തിയ ശേഷം സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലി നോക്കി വരികയായിരുന്നു.ഇരവിപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഭാര്യ: മിനി