a
കെ ഫോർ കെ ടൂർണമെന്റുകളുടെ പ്രചാരണാർത്ഥം പ്രസ് ക്ളബുമായി നടത്തിയ കബ‌ഡി മത്സരത്തിൽ വിജയിച്ച ജില്ലാ കളക്ടർ ബി. അബ്ദുൾ നാസറിന്റെ ടീം

കൊല്ലം: കബഡി കളിയിലും കേമനാണ് താനെന്ന് തെളിയിച്ച് കളക്ടർ ബി അബ്ദുൽ നാസർ. കെ ഫോർ കെ ടൂർണമെന്റുകളുടെ പ്രചാരണാർത്ഥം പ്രസ്‌ക്ലബ്ബ് ടീമുമായി നടത്തിയ കബഡി മത്സരത്തിൽ ജില്ലാ കളക്ടറുടെ ടീമിന് ഉജ്വല വിജയം. കളിയിൽ ആദ്യന്തം മിന്നുന്ന പ്രകടനവുമായി കളക്ടർ കാഴ്ചക്കാരുടെ മനംകവർന്നു. ഷാനവാസ് ഫരീദിന്റെ നേതൃത്വത്തിലുള്ള പ്രസ്‌ക്ലബ്ബ് ടീമിനെതിരെ ആദ്യ റൗണ്ടിൽ തന്നെ വ്യക്തമായ ആധിപത്യം കളക്ടറുടെ ടീമിന് നേടാനായി. 16 പോയിന്റുമായി കളക്ടറുടെ ടീം പ്രസ്‌ക്ലബ്ബിനെ പത്ത് പോയിന്റ് വ്യത്യാസത്തിൽ തളച്ചു.