b
കോഴിക്കോടൻ മുക്കിൽ നിന്നും പിടികൂടിയ പെരുമ്പാമ്പ്

എഴുകോൺ: ജനവാസ കേന്ദ്രത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 7.30ഓടെ ചീരൻകാവ്‌ കോഴിക്കോടൻ മുക്കിൽ നിന്നുമാണ് 10 അടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. കോഴിക്കോടൻ മുക്കിന് സമീപം പെരുമ്പാമ്പ് റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രികൻ നാട്ടുകാരെ വിവറം അറിയിക്കുകയായിരുന്നു. തുടർന്ന് തുരുത്തേൽ മുക്ക് സ്വദേശി മിഥുൻ വിൽസൺ പാമ്പിനെ പിടികൂടി എഴുകോൺ പൊലീസിന് കൈമാറി. പാമ്പിനെ ഫോറസ്റ്റിന് കൈമാറുമെന്ന് എഴുകോൺ ക്രൈം എസ്.ഐ രവികുമാർ അറിയിച്ചു.