കരുനാഗപ്പള്ളി : ആർ.എസ്.പി സംസ്ഥാന കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയും മുൻ മന്ത്രി ബേബിജോണിന്റെ പേഴ്‌സണൽ അസിസ്റ്റന്റും, ദിനമണി പത്രത്തിന്റെ പത്രാധിപരുമായിരുന്ന തൊടിയൂർ മുഴങ്ങോടി മഠത്തിനേത്ത് വീട്ടിൽ തൊടിയൂർ ശിവദാസൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ജെ. ബേബി. മക്കൾ: ലിയോ, നടാഷ, മനു, ഷാരോൺ. മരുമകൾ: എസ്. സജിത. സഞ്ചയനം 10ന് രാവിലെ 8ന്.