കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കളിവിളക്ക് കഥകളി ആസ്വാദക കൂട്ടായ്മയുടെ നേതൃത്വത്തിൽ കന്നേറ്റി ധന്വന്തരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചൊല്ലിയാട്ടത്തിന്റെ മൂന്നാം ദിനത്തിൽ കപ്ളിങ്ങാടൻ ശൈലിയിലെ കഥകളി ആചാര്യൻ ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള ആശാൻ ചൊല്ലിയാട്ടം നടത്തി. വൈകിട്ട് നടന്ന സമാദരണ സമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള ആശാനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ.എം.എൻ. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. പി ദിനേശൻ സ്വാഗതവും ശ്രീഹരി നന്ദിയും പറഞ്ഞു.