കരുനാഗപ്പള്ളി: ഇന്ദിരാഗാന്ധിയുടെ സ്മരണക്കായി കാേൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ ഇന്ദിരാഗാന്ധി പ്രതിഭാ പുരസ്കകാരം വിതരണം ചെയ്തു. ഇന്നലെ ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാൽ കുട്ടികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെയാണ് ആദരിച്ചത്.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.സി. രാജൻ, സി.ആർ. മഹേഷ്, കെ.ജി. രവി, ആർ. രാജശേഖരൻ, ചിറ്റുമൂല നാസർ, തൊടിയൂർ രാമചന്ദ്രൻ, ടി. തങ്കച്ചൻ, മുനമ്പത്ത് വഹാബ്, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, ആർ. ശശിധരൻ പിള്ള, കളിയ്ക്കൽ മുരളി, സദാശിവൻ, കുന്നേൽ രാജേന്ദ്രൻ, സെവന്തികുമാരി, കെ.എസ്. പുരം സുധീർ ജി. മഞ്ചു കുട്ടൻ, എന്നിവർ പ്രസംഗിച്ചു എം.കെ. വിജയഭാനു സ്വാഗതവും ഷിബു എസ്.തൊടിയൂർ നന്ദിയും പറഞ്ഞു.