photo
യൂത്ത് കോൺഗ്രസ് പേരയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരയം സർവീസ് സഹ. ബാങ്കിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്യുന്നു. മനു സോമൻ, മോഹനൻ എന്നിവർ സമീപം

കുണ്ടറ: മരണപ്പെട്ടവരുടെ അടക്കം ക്ഷേമ പെൻഷൻ വിതരണത്തിൽ അഴിമതി നടത്തിയ പേരയം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പേരയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു.

സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചതിലൂടെ സഖാക്കൾക്ക് പാവങ്ങളുടെ ക്ഷേമപെൻഷൻ കൊള്ളായടിക്കാനുള്ള ലൈസൻസ് നൽകുകയായിരുന്നു. സഹകരണ വകുപ്പും സാമൂഹ്യക്ഷേമ വകുപ്പും സംസ്ഥാനമാകെ ബാങ്കുകളിൽ പരിശോധന നടത്തണമെന്നും അനീഷ് പടപ്പക്കര ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനു സോമൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പേരയം മണ്ഡലം പ്രസിഡന്റ് ജെ.എൽ. മോഹനൻ, സതീഷ്‌കുമാർ ഉണ്ണിത്താൻ, മുളവന നസീർ, ബി. സന്തോഷ്‌കുമാർ, അനൂപ് ആന്റണി, സുജിത്, ജിജോ മോൻ, പ്രേം, നിഷാന്ത്, ഷംനാദ്, ജോസ് ഷാലി, വിനോദ് പാപ്പച്ചൻ, ഡെൽനോദാസ്, രാധാകൃഷ്ണൻ, ഷാജി എന്നിവർ സംസാരിച്ചു.