കൊല്ലം: എതിർപ്പുകളെ മുഴുവൻ പുഞ്ചിരിയോടെ നേരിട്ട കരുത്തനായ നേതാവായിരുന്നു ആർ. ശങ്കറെന്ന് മുൻ മന്ത്രി ബാബു ദിവാകരൻ പറഞ്ഞു. ശ്രീനാരായണ മിഷന്റെ ആഭിമുഖ്യത്തിൽ ഫൈൻആർട്സ് ഹാളിൽ നടന്ന ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ മിഷൻ പ്രസിഡന്റ് എസ്. സുവർണകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സുഖാകാശ സരസ്വതി അനുസ്മരണ പ്രഭാഷണവും ഡോ. ആക്കാവിള സലിം മുഖ്യപ്രഭാഷണവും നടത്തി. മുട്ടം ബാബു, പ്രബോധ് എസ്. കണ്ടച്ചിറ, ക്ലാവറ സോമൻ, തലശേരി സുധാകർജി, കീർത്തി രാമചന്ദ്രൻ, എസ്. ഷാജിലാൽ, അയത്തിൽ ശങ്കർ, സുരേഷ് അശോകൻ, ബിജു പള്ളിമൺ എന്നിവർ സംസാരിച്ചു.