photo
കർഷക സംഘം ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് ചവറയിൽ തുടക്കമായി. ചവറ എസ്.ജി.കെ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് സി. ബാൾഡുവിൻ പതാക ഉയർത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. ബാൾഡുവിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 18 ഏരിയാ കമ്മിറ്റികളിൽ നിന്നുമായി 399 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റിയംഗം കെ.എൻ. ബാലഗോപാൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം. വിജയകുമാർ, ജോർജ്ജ് മാത്യു, സ്വാഗതസംഘം ചെയർമാൻ ടി. മനോഹരൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ.എസ്. പ്രസന്നകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ന് സമ്മേളനം സമാപിക്കും.