sports

കൊല്ലം: മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി സംഘടിപ്പിക്കുന്ന കെ ഫോർ കെ (കൊല്ലം ഫോർ കേരളം) ദേശീയ കബഡി,വോളിബോൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. വൈകിട്ട് 5ന് ലാൽ ബഹദൂർ ശാസ്ത്രി സ്​റ്റേഡിയത്തിൽ മന്ത്റി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
മന്ത്റിമാരായ ജെ. മേഴ്സിക്കുട്ടിഅമ്മ, കെ. രാജു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. എം. നൗഷാദ് എം. എൽ. എ അദ്ധ്യക്ഷനാകും. എം. പി മാരായ എൻ. കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ. എം ആരിഫ്, കെ. സോമപ്രസാദ്, മേയർ വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി എന്നിവരാണ് മുഖ്യാതിഥികൾ.

കായികോത്സവം ഒരുക്കങ്ങൾക്ക്

ആവേശമായി പുതുതലമുറ


ദേശീയ കബഡി വോളിബോൾ ടൂർണമെന്റിന്റെ ഭാഗമായി ലാൽ ബഹദൂർ സ്​റ്റേഡിയത്തിന് സമീപം തയ്യാറാക്കിയ പ്രത്യേക കളിക്കളങ്ങൾ വർണാഭമാക്കാൻ കായിക പ്രതിഭകളടക്കം രംഗത്തുണ്ട്.
ടൂർണമെന്റിന് മാ​റ്റു കൂട്ടാൻ കൊടിതോരണങ്ങളും നിറപ്പകിട്ടാർന്ന ബാനറുകളും ഒരുക്കിയിട്ടുണ്ട്. കവാടത്തിലും ചു​റ്റുവട്ടങ്ങളിലുമായി വർണക്കാഴ്ചകൾ ഒരുക്കിയത് കുട്ടികളാണ്. മത്സര ദിവസങ്ങളിൽ പാട്ടും നൃത്തവും ഒരുക്കി കായികമേളയ്ക്ക് വേറിട്ടമുഖം നൽകാനുള്ള തയ്യാറെടുപ്പിലാണ് യുവസംഘം. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്​റ്റിന്റെ നേതൃത്വത്തിലാണ് ഉത്സവക്കാഴ്ചകൾ ഒരുക്കുന്നത്.