കൊട്ടാരക്കര: പുത്തൂർ ആറ്റുവാശ്ശേരിയിൽ നടന്ന എക്സൈസ് റെയ്ഡിൽ 500 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ആറ്റുവാശ്ശേരി കിഴക്ക് ദുർഗ്ഗാദേവി ക്ഷേത്രത്തിനു സമീപത്തെ വയലിൽ നിന്നുമാണ് കോട പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ ദിലീപ്കുമാർ, വിനോദ്, സി.ഇ.ഒമാരായ വിവേക്, രജീഷ്, രജിത്, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.