varshikam
കഥകളി ആചാര്യൻ ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാന്റെ 102-ാം ജന്മവാർഷികാഘോഷം വനംവകുപ്പ് മന്ത്രി കെ.രാജു നിർവ്വഹിക്കുന്നു

ഓയൂർ:കഥകളി ആചാര്യൻ ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാന്റെ 102-ാം ജന്മവാർഷികാഘോഷം ഓയൂർ കൊച്ചുഗോപിന്ദപ്പിള്ള ആശാൻ സ്മാരക സാംസ്‌കാരിക കലാകേന്ദ്രത്തിൽ നടന്നു. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ആശാന്റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ കഥകളി അവാർഡ് നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്കുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവി അന്തർജ്ജനം എൻ.കെ.പ്രേമചന്ദ്രൻ എം.പി.യിൽ നിന്ന്ഏ​റ്റുവാങ്ങി. കലാകേന്ദ്രം പ്രസിഡന്റ് എസ്. പ്രേകുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയ്ക്കൽ ശിവരാമൻ അവാർഡ് നേടിയ കലാമണ്ഡലം രാമചന്ദ്രൻ, വാദ്യശ്രീ പുരസ്‌കാരം നേടിയ മദ്ദള വിദഗ്ദ്ധൻ കലാമണ്ഡലം കൊച്ചുകുട്ടൻ, പ്രൊഫ.സാം പനംങ്കുന്നേൽ, ഡോ. മനോജ് എസ്. മംഗലത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, കഥകളി ആചാര്യൻ തോന്നയ്ക്കൽ പീതാംബരൻ, കലാകേന്ദ്രം അംഗങ്ങളായ കെ.പി. രാമചന്ദ്രൻനായർ, സുൽഫി ഓയൂർ, പി.എസ്. മനോജ്, സെക്രട്ടറി ഒ. വിജയൻ, ട്രഷറർ മാത്ര രവി, ജി. ഹരിദാസ്, അടയറ വിജി ചന്ദന എന്നിവർ സംസാരിച്ചു. മയ്യനാട് രാജീവൻ നമ്പൂതിരിയുടെയും നവരംഗം ഓയൂർ ഗോവിന്ദിന്റേയും നേതൃത്വത്തിൽ കഥകളി ആസ്വാദനക്ലാസും തുടർന്ന് കഥകളിയും നടന്നു.