neelathamara
പ്രൊഫ. മുഖത്തല നീലമന വി.ആർ. നമ്പൂതിരിയുടെ സപ്തതി സ്മരണിക പ്രകാശനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം മന്ത്രി. ജെ. മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പ്രൊഫ. മുഖത്തല നീലമന വി.ആർ. നമ്പൂതിരിയുടെ സപ്തതി സ്മരണിക പ്രകാശനവും സാംസ്‌കാരിക സമ്മേളനവും മന്ത്രി. ജെ. മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. സ്മരണിക പ്രകാശനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും മന്ത്രിയും ചേർന്ന് നിർവഹിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ അജോയ്ചന്ദ്രൻ, മുഖത്തല ശിവജി, ഗൗരി അന്തർജനം, ഡോ. ശ്രീകുമാർ, കല്ലട ഷൺമുഖൻ, സുജയ് ഡി. വ്യാസൻ, മുഖത്തല ഗിരീഷ്, പ്രൊഫ.കെ.അർജുനൻ, ആർ.സുകുമാരൻ നായർ, ആർ.പ്രകാശൻപിള്ള, രഞ്ജിത് ആർ കൃഷ്ണൻ, സന്തോഷ് നമ്പൂതിരി, പി.ആർ. ശശിധരൻനായർ, കേശവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.