ശാസ്താംകോട്ട: വാറണ്ട് പ്രതിയെ പിടിക്കാൻ പോയ എക്സൈസുകാരെ ക്രിമിനൽ സംഘം ആക്രമിച്ചു. ശാസ്താംകോട്ട റേഞ്ച് ഓഫീസിലെ അസി എക്സൈസ് ഇൻസ്‌പെക്ടർ വിനോദ് ശിവറാം, ഡ്രൈവർ സന്തോഷ്(48) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ശൂരനാട് വടക്ക് കളീക്കത്തറ ജംഗ്ഷന് സമീപം സിജി ഭവനിൽ രാമചന്ദ്രൻപിള്ളയുടെ വീട്ടിൽ വാറണ്ട് പ്രതിയെ പിടിക്കാൻ പോയതായിരുന്നു ഇവർ. വീടിന് അടുത്തുവച്ചു രണ്ടുപേർ ബൈക്കിൽ വന്ന് ജീപ്പ് തടഞ്ഞ് ഇവരെ മർദ്ദിക്കുകയുമായിരുന്നു . കത്തി ഡ്രൈവർ സന്തോഷിന്റെ കഴുത്തിന് നേരെ വീശിയെങ്കിലും തടുക്കുന്നതിനിടയിൽ കൈയിൽ കുത്തേറ്റു. ഇതോടെ അക്രമികളെ തള്ളിമാറ്റിയശേഷം ജീപ്പിൽ കയറി ശൂരനാട് പോലീസിലെത്തി വിവരമറിയിച്ചു. തുടർന്ന് ശാസ്താംകോട്ട ആശുപത്രിയിൽ