കൊല്ലം: ആർ ശങ്കറിന്റെ 47-ാം ചരമ വാർഷിക ദിനാചരണം അനുസ്മരണ സമ്മേളനം, ശങ്കർ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന തുടങ്ങിയ പരിപാടികളോടെ നാടെങ്ങും സമുചിതമായി ആചരിച്ചു.
ആരുടെ മുന്നിലും നട്ടെല്ല് വളയ്ക്കാത്ത നേതാവായിരുന്നു ആർ ശങ്കറെന്ന് കൊല്ലം ഡി.സി.സിയിൽ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾക്ക് പിന്നിൽ ആർ. ശങ്കറാണ്. സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയത് അദ്ദേഹത്തിന്റെ മികവാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
ആർ. ശങ്കർ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ കോൺഗ്രസ് നേതാക്കളായ ശൂരനാട് രാജശേഖരൻ, കെ.സി. രാജൻ, എ. ഷാനവാസ്ഖാൻ, ജി. പ്രതാപവർമ്മതമ്പാൻ, പ്രൊഫ. മേരിദാസൻ, രമാരാജൻ, എസ്. വിപിനചന്ദ്രൻ, സൂരജ് രവി, പി. ജർമ്മിയാസ്, കെ.ജി. രവി, കോയിവിള രാമചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, ജി. ജയപ്രകാശ്, എസ്. ശ്രീകുമാർ, ബി. തൃദീപ് കുമാർ, മുനമ്പത്ത് വഹാബ്, ആദിക്കാട് മധു, രഘു പാണ്ഡവപുരം, എം.എം. സഞ്ജീവ് കുമാർ, കെ.കെ. സുനിൽകുമാർ, ആർ. രാജ്‌മോഹൻ, കുഴിയം ശ്രീകുമാർ, വി.എസ്. ജോൺസൺ, ഡി. ഗീതാകൃഷ്ണൻ, കെ. അനിൽകുമാർ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.
കെ.പി.സി.സി ഒ.ബി.സി
ബ്ലോക്ക് കമ്മിറ്റി
കെ.പി.സി.സി ഒ.ബി.സി ഇരവിപുരം, വടക്കേവിള ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം എസ്.എൻ. കോളേജ് ജംഗ്ഷനിലുളള സി ഫോർ ആഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. അജിത് ബേബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ. ഷാനവാസ് ഖാൻ, കെ.സി. രാജൻ, പ്രൊഫ. ഇ. മേരിദാസൻ, ബി. സുനിൽകുമാർ, എസ്. വിപിനചന്ദ്രൻ, സൂരജ് രവി, പ്രൊഫ. രമാരാജൻ, നെടുങ്ങോലം രഘു, അൻസർ അസീസ്, എസ്. ശ്രീകുമാർ, ആർ. രാജ്‌മോഹൻ, മണിയംകുളം ബദറുദ്ദീൻ, ബൈജു ആലുംമൂട്, അശോക് കുമാർ എന്നിവർ സംസാരിച്ചു.
ആർ.ശങ്കർ ഫൗണ്ടേഷൻ
ജില്ലാ കമ്മിറ്റി
ആർ.ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ച് റോട്ടറി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് കോയിവിള രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും നിർദ്ധനരായ രോഗികൾക്കുളള സാമ്പത്തികസഹായ വിതരണവും കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ നിർവഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ആദിക്കാട് മധു, കല്ലട രമേശ്, കെ.ജി. രവി, വിപിനചന്ദ്രൻ, പി. ജർമ്മിയാസ്, സുജയ്, ബിജു ചന്ദ്രൻ, എ.കെ. ഷെരീഫ്, റാണി, ഷാഹിദാ ലിയാഖത്ത്, സുനിത നിസാർ, ഇ. നിസാറുദ്ദീൻ, ഹംസത്ത് ബീവി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രിയദർശിനി സാംസ്കാരിക വേദി
പ്രിയദർശിനി സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. വേദി ചെയർമാൻ ബി. ശങ്കരനാരായണപിള്ള, ജനറൽ കൺവീനർ എസ്. ചന്ദ്രബാബു, ആർ.എസ് അബിൻ, എൻ.എസ് ഷെമിം, ജി.അജിത്, സന്തോഷ് ഭാസ്ക്കർ, പി.എ ലത്തീഫ്, പ്രമോദ് തിലകൻ എന്നിവർ സംസാരിച്ചു.
കേരള പ്രദേശ് ഗാന്ധി യുവമണ്ഡലം
കേരള പ്രദേശ് ഗാന്ധി യുവമണ്ഡലത്തിന്റെ നേതൃത്വത്തിൽ ശങ്കേഴ്സ് ആശുപത്രി അങ്കണത്തിലെ ആർ.ശങ്കർ സ്മൃതി മണ്ഡപത്തിൽ സംസ്ഥാന ചെയർമാൻ അയത്തിൽ സുദർശനന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും അനുസ്മരണ സമ്മേളനവും നടത്തി. ജില്ലാ ചെയർമാൻ ചേരൂർ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ചന്ദനത്തോപ്പ് നിസാമുദ്ദീൻ, യഹിയ, മണലിൽ ബിജു വാമദേവൻ, മങ്ങാട് സുബിൻ നാരായണൻ, കുരീപ്പുഴ ഷാനവാസ്, ഡോ.കുഞ്ചാണ്ടിച്ചൻ, എം.മാത്യു എന്നിവർ സംസാരിച്ചു.