snd
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ‌ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ ആർ. ശങ്കർ ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗം പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്‌കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, സന്തോഷ് ജി. നാഥ്, കെ.വി. സുഭാഷ്ബാബു, എൻ. സുന്ദരേശൻ, അടുക്കളമൂല ശശിധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതികാ രാജേന്ദ്രൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, വൈസ് പ്രസിഡന്റ് രാജമ്മ, സെക്രട്ടറി പ്രീത, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിച്ചു ബിജു, സൈബർസേന യൂണിയൻ പ്രസിഡന്റ് പി.ജി. ബിനുലാൽ, സെക്രട്ടറി ഇടമൺ അനീഷ് തുടങ്ങിയവർ സംസാരിച്ചു.മെഡിക്കൽ, എൻജിനിയറിംഗ് എന്നിവയ്ക്ക് മെരിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളെ കാഷ് അവാർഡും പുരസ്കാരവും നൽകി യൂണിയൻ പ്രസിഡന്റ് ആദരിച്ചു.