mazhz
ശക്തമായ കാറ്റിലും മഴയിലും തകർന്നു വീണ മഠത്തിൽക്കാരാഴ്‌മ കൊച്ചുതുണ്ടിൽ അനന്തകൃഷ്ണന്റെ വീട്

ഓച്ചിറ: മഴയിലും കാറ്റിലും വീടിന്റെ ഭാഗം ഇടിഞ്ഞുവീണു. മഠത്തിൽക്കാരാഴ്‌മ കൊച്ചുതുണ്ടിൽ അനന്തകൃഷ്ണന്റെ വീടിന്റെ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത്. അടുക്കളയും ഒരു മുറിയുമാണ് നശിച്ചത്. വീടിന്റെ അവശിഷ്ടങ്ങൾ വീണ് കിണറിനും കേടുപാട് സംഭവിച്ചു.