ഓച്ചിറ: ചങ്ങൻകുളങ്ങര എസ്.ആർ.വി യു.പി സ്കൂൾ സോഷ്യൽ ക്ലബ് എൽ.പി വിഭാഗം കുട്ടികൾക്കായി ആരംഭിച്ച 'സമകാലികം' പ്രശ്നോത്തരിയുടെ സമ്മാനവിതരണം ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് നിർവഹിച്ചു. പത്രവാർത്തകളെ അടിസ്ഥാനമാക്കി കഴിഞ്ഞ ആഴ്ചയിൽ ലോകത്തുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രശ്നോത്തരി നടത്തുന്നത്. മഹാലക്ഷ്മി, ആര്യ എന്നിവർ വിജയികളായി. പി.ടി.എ പ്രസിഡന്റ് പി.ബി. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ പ്രീത, ടി. ചന്ദ്രലേഖ, എസ്. കൃഷ്ണകുമാർ, ഷേർളി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എസ്. സിന്ധു സ്വാഗതവും ലീഡർ അൽത്താഫ് നന്ദിയും പറഞ്ഞു.