bjp
തഴവ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച ബി.ജെ.പി നേതാക്കളുമായി സെക്രട്ടറി സി. ജനചന്ദ്രൻ സംസാരിക്കുന്നു

തഴവ: ഗ്രാമപഞ്ചായത്ത് പരിധിയിലെ നാല് സർക്കാർ സ്കൂളുകളിൽ കുട്ടികൾക്ക് നൽകി വന്നിരുന്ന പ്രഭാത ഭക്ഷണവിതരണം ത‌ടസപ്പെട്ടതിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടി തഴവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവ പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു. ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രഭാത ഭക്ഷണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കാരണമെന്ന് സെക്രട്ടറി സി. ജനചന്ദ്രൻ സമരക്കാരെ അറിയിച്ചു. അടുത്ത പദ്ധതി ഭേദഗതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത്‌ തനത് ഫണ്ട്‌ വകയിരുത്തി കുട്ടികൾക്ക് പ്രഭാത ഭക്ഷണം തുടരുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടപ്പാക്കാമെന്ന് എന്ന് സെക്രട്ടറി നേതാക്കളെ അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

ഉപരോധം ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ്‌ എ. വിജയൻ ഉദ്ഘാടനം ചെയ്തു. ശരത് കുമാർ, സുനിൽ സാഫല്യം, ലാൽ, സുശീലൻ, വിജു, വിപിൻ, അജിത്, മോഹനൻ പിള്ള ദേവി വിമൽ, ഉണ്ണികൃഷ്ണൻ, സജീവ്, ഹരീഷ് തുങ്ങിയവർ നേതൃത്വം നൽകി.