photp
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണ സമ്മേളനത്തിൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിക്കുന്നു

കരുനാഗപ്പള്ളി: സന്ധ്യാ നേരത്ത് ഉമ്മറത്ത് തെളിച്ച് വെച്ച നിലവിളക്ക് പോലെയാണ് ആർ. ശങ്കറെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണ സമ്മേളനത്തിൽ ഭദ്രദീപം തെളിച്ച ശേഷം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രീതി നടേശൻ. ഭരണ രംഗത്തും സമുദായ പ്രവർത്തനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹം. കേരളത്തിൽ ആദ്യമായി ക്ഷേമ പെൻഷനുകൾ നടപ്പാക്കിത്തുടങ്ങിയത് ആർ. ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ലോകത്തിന് മുന്നിൽ പ്രചിരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നതായും പ്രീതി നടേശൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ശോഭനൻ നന്ദിയും പറഞ്ഞു.