al
ആർ.ശങ്കർ അനുസ്മരണം പുത്തൂർ സൗഭാഗ്യ ആഡിറ്റോറിയത്തിൽ കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ വി.എം സുധീരൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തുർ: ആർ. ശങ്കർ കാലത്തിനൊപ്പം സഞ്ചരിച്ച കർമ്മയോഗിയാണെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം. സുധീരൻ പറഞ്ഞു. പുത്തൂരിൽ ആർ. ശങ്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ശങ്കർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വിദ്യാഭ്യാസ മേഖലയിൽ ശങ്കർ വിപ്ലവകരമായ പരിഷ്കാരങ്ങൾ വരുത്തി. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ഒരു തരത്തിലും വഴങ്ങാതിരുന്ന ശങ്കർ എന്നും ജനപക്ഷ നിലപാടുകളുടെ സഹയാത്രികനായിരുന്നുവെന്നും സുധീരൻ പറഞ്ഞു.

ആർ. ശങ്കറുടെ പാങ്ങോട്ടെ കുടുംബവീടും അദ്ദേഹം സന്ദർശിച്ചു.

ആർ. ശങ്കർ ഫൗണ്ടേഷൻ ചെയർമാൻ ആർ. ഭാനു അദ്ധ്യക്ഷത വഹിച്ചു. ശങ്കർ ഫൗണ്ടേഷന്റെ ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. അഭി.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത അനുസ്മരണ പ്രഭാഷണം നടത്തി. കേരള മുസ്ലീം ജമാ അത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനീഷ് പാങ്ങോട്, ജെ.കെ. വിനോദിനി, പി.എൻ. ഫൗണ്ടേഷൻ സെക്രട്ടറി എൻ. ജയചന്ദ്രൻ, ആർ. ശങ്കർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി വൈ. ഉല്ലാസ്, അസി.സെക്രട്ടറി വസന്തകുമാർ കല്ലുംപുറം, എസ്.ഡി. ഷാജിലാൽ, പി. വിജയൻ, കെ. മനോഹരൻ, ജി. അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.