busing-
അപകടത്തിൽപ്പെട്ട ബസ്

പരവൂർ: അമിത വേഗതയിലെത്തിയ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. രണ്ട് ബസുകളിലായി 15 ഓളം യാത്രക്കാർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ വേപ്പിൻമൂട് ജംഗ്ഷനു സമീപമായിരുന്നു അപകടം. പരവൂരിൽ നിന്ന് വർക്കലയിലേക്കു പോവുകയായിരുന്ന ബസും പൂതക്കുളത്ത് നിന്ന് പരവൂരിലേക്ക് വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അയിരൂർ സ്വദേശി ജ്യോതി, പൂതക്കുളം സ്വദേശികളായ ബിന്ദു, സൂര്യ, വേപ്പിൻമൂട് സ്വദേശി ആര്യ സുജീഷ്, പൂതക്കുളം സ്വദേശി പ്രിയങ്ക സുരേഷ്, വെട്ടുവിള ജംഗ്ഷൻ സ്വദേശി കുറവമ്മ, നാഗേശ്വരി, കലയ്‌ക്കോട് ചമ്പാൻചാൽ സ്വദേശികളായ രാജി, സഹോദരി ലീന, ബസ് ഡ്രൈവർ ശ്യാം എന്നിവർക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവർ ശ്യാം ഓടി രക്ഷപ്പെട്ടു. അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു.