കരുനാഗപ്പള്ളി: സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റും ചവറ സൗത്ത് ഗവ.എൽ.പി കൂളും സംയുക്തമായി ബോധവൽക്കരണ ക്ലാസും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ് തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. യേശുദാസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാർ ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ടി. തങ്കലത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുശീല, ചവറ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. വിജയകുമാരി, മുൻ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സതീശൻ, ഓമനകുട്ടകുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
ഫുഡ് ആൻഡ് സേഫ്റ്റി ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ ശ്രീകല വിഷയാവതരണം നടത്തി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ഡയറ്റീഷ്യൻ ഡോ. രശ്മി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ചവറ സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ അഞ്ജു ക്ലാസ് നയിച്ചു, സ്റ്റാഫ് സെക്രട്ടറി പ്രഭാ ജോസഫ് നന്ദി പറഞ്ഞു. തുടർന്ന് ഇരുന്നൂറോളം തനത് കേരളീയ വിഭവങ്ങളുടെ പ്രദർശനവും വിതരണവും നടന്നു.