gurdharamam
ആർ. ശങ്കറുടെ സ്‌മൃതി മണ്ഡപത്തിൽ ഗുരുധർമ്മ പ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുത്തൂർ ശോഭനൻ, അഡ്വ.എൻ. ബി.ചന്ദ്രമോഹൻ, പിറവന്തൂർ രാജൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നു

കൊല്ലം: ഗുരുധർമ്മ പ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ. ശങ്കറുടെ സ്‌മൃതി മണ്ഡപത്തിൽ സമൂഹ പ്രാർത്ഥനയും പുഷ്പാർച്ചനയും, റീത്ത് സമർപ്പണവും നടത്തി. തുടർന്ന് അനുസ്മരണ യോഗം കേന്ദ്ര കോ- ഓർഡിനേറ്റർ പുത്തൂർ ശോഭനൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ.എൻ.ബി. ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതി അംഗം പിറവന്തൂർ രാജൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ജ്യോതിസ് അനിൽ, പ്രൊഫ.ഉണ്ണികൃഷ്ണൻ, വാസുദേവൻ കൊല്ലം, റാണി എഴുകോൺ, എൻ.മുരളീധരൻ,ഡി.രഘുവരൻ, മാമൂട് ആർ.മോഹനൻ പിള്ള, ഡി.സത്യരാജൻ എന്നിവർ സംസാരിച്ചു.