പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിന്റെ നേതൃത്വത്തിൽ ആർ. ശങ്കർ അനുസ്മരണ സമ്മേളനം നടന്നു. എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ടി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ടി. വസന്തൻ, ഹിസ്റ്ററി വിഭാഗം അദ്ധ്യാപകൻ ടി. ഷിബു, കോളേജ് യൂണിയൻ ചെയർമാൻ ജയരാജ് തുടങ്ങിയവർ സംസാരിച്ചു.