കൊല്ലം: കോൺഫെഡറേഷൻ ഒഫ് സഹോദയ കോംപ്ലക്സ് കേരളയുടെ ക്ളീൻ കേരള പദ്ധതിയുടെ ഭാഗമായി കോതപുരം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ കുട്ടികൾ മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷനും പരിസരവും ശുചിയാക്കി. സ്കൂൾ മാനേജർ ജെ. പ്രസാദ്, പ്രിൻസിപ്പൽ സ്മിത തോംസൺ, അദ്ധ്യാപക കോ ഓർഡിനേറ്റർമാരായ എസ്. അനിത, എസ്. മനുജ, ബി. അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.