ശാസ്താംകോട്ട : വാറണ്ട് കേസിലെ പ്രതിയെ പിടിക്കാൻ പോയ എക്സൈസുകാരെ ആക്രമിച്ച കേസിലെ പ്രതികളെ ശൂരനാട് പൊലീസ് അറസ്റ്റു ചെയ്തു.ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് ബിനുഭവനിൽ ബിനുകുമാർ (37),പടിഞ്ഞാറ്റം കിഴക്ക് ലെനു സദനത്തിൽ ലെനു (42)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ശൂരനാട് വടക്ക് കളീക്കത്തറ ജംഗ്ഷന് സമീപം വാറണ്ട് കേസിലെ പ്രതിയെ പിടിക്കാനായി പോയ ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഓഫീസിലെ ഡ്രൈവർ സന്തോഷ് , അസി എക്സൈസ് ഇൻസ്‌പെക്ടർ വിനോദ് ശിവറാം എന്നിവർക്കാണ് മർദ്ദനമേറ്റത്. ഡ്രൈവർ സന്തോഷിന്റെ കഴുത്തിന് നേരെ വീശിയ കത്തി തടുക്കുന്നതിനിടെ കൈയ്ക്ക് കുത്തേറ്റിരുന്നു. സന്തോഷ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ശൂരനാട് സി.ഐ ജയചന്ദ്രൻ പിള്ള എസ്. ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.