photo
അഞ്ചൽ ഉപജില്ലാ കലോത്സവത്തിന്റെ കാൽനാട്ട് കർമ്മം എ.ഇ.ഒ. പി. ദിലീപ് നിർവഹിക്കുന്നു

അഞ്ചൽ: നവംബർ 11 മുതൽ 14 വരെ വാളകം ആർ.വി.എച്ച്.എസ്.എസിൽ നടക്കുന്ന അഞ്ചൽ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ കാൽനാട്ട് കർമ്മം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ദിലീപ് നിർവഹിച്ചു. ജനറൽ കൺവീനർ ടി.പി. കുഞ്ഞുമോൻ, കെ.ആർ. ഗീത, പി.ടി.എ പ്രസിഡന്റ് കെ.എൽ. വർഗ്ഗീസ്, എസ്. ഷാജഹാൻ, വി. അരുൺ കുമാർ, എസ്. മുജൂബ്, വിവിധ സംഘടനാ പ്രതിനിധികൾ അദ്ധ്യാപകർ എന്നിവർ സംബന്ധിച്ചു.