ഓച്ചിറ: മലയാള ഭാഷാചരണത്തിന്റെ ഭാഗമായി തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച മലയാള ഭാഷാ നൃത്തശില്പം വേറിട്ട അനുഭവമായി.
അദ്ധ്യാപക അവാർഡ് ജേതാവ് സി. രാജേന്ദ്രന്റെ നേതൃത്വത്തിൽ 101 കുട്ടികൾ വേഷമിട്ട നൃത്തശില്പത്തിന് അകമ്പടിയായി കേരളത്തിന്റെ തനത് കലകളായ തിരുവാതിര, മോഹിനിയാട്ടം, വഞ്ചിപ്പാട്ട്, ഒപ്പന തുടങ്ങിയവയും കുട്ടികൾ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ആർ. സുനിൽ കുമാർ നിർവഹിച്ചു പി.ടി.എ പ്രസിഡന്റ് പോണാൽ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സി. രാജേന്ദ്രനെ ചടങ്ങിൽ ആദരിച്ചു. കെ. ഹസീന, ബി. സൗദാംബിക, ആർ. പദ്മകുമാർ, എസ്. റെജി, മിനി, സ്മിത, ഐറിൻ, വിധുമോൾ ശ്രീജിത്ത്, എൻ.സി.സി, ജെ.ആർ.സി. കുട്ടികൾ തുടങ്ങിയവർ നേതൃത്വം നൽകി.