പരവൂർ: എസ്.എൻ.ഡി.പി യോഗം പുറ്റിങ്ങൽ ശാഖയുടെയും പരവൂർ കേശവനാശാൻ സ്മാരക ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറിന്റെ 47 -ാം ചരമ വാർഷിക ദിനം ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ശാഖാ ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ ശാഖാ സെക്രട്ടറി എസ്.ആർ. സുജിരാജ്, ആർ. പ്രദീപൻ, ദീപ സോമൻ, ഡി. അനിൽ, യു. അനിൽകുമാർ, എസ്.ആർ. സണ്ണി രാജ്, ബാഹുലേയൻ, അനിൽകുമാർ(സീത) , സുനിത, ബേബി ഗിരിജ, വത്സല എന്നിവർ സംസാരിച്ചു.