കരുനാഗപ്പള്ളി: കഴിഞ്ഞ രണ്ട് ദിവസമായി ചവറ എസ്.ജി.കെ ആഡിറ്റോറിയത്തിൽ (എം.കെ.ഭാസ്ക്കരൻ നഗർ) നടന്ന കേരള കർഷക സംഘം ജില്ലാ സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിജു കെ മാത്യു (പ്രസിഡന്റ്), കെ. എൻ ശാന്തിനി, ആർ.രാജഗോപാലൻനായർ, ആർ സത്യശീലൻ(വൈസ് പ്രസിഡന്റുമാർ) സി. ബാൾഡുവിൻ (സെക്രട്ടറി) വി. എസ്. സതീഷ്, എസ് സത്യൻ, എം. എസ്. മധുകുമാർ (ജോ. സെക്രട്ടറിമാർ) വി. കെ അനിരുദ്ധൻ (ട്രഷറർ) സി. സോമൻപിള്ള, ഡി. ബാലചന്ദ്രൻ, പി. കെ ജയപ്രകാശ്, ടൈറ്റസ് സെബാസ്റ്റ്യൻ, ജോൺ ഫിലിപ്പ്, എൻ. വിക്രമ കുറുപ്പ്, ശിവദാസൻ പിള്ള (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)എന്നിവർ അടങ്ങിയ 53 അംഗ ജില്ലാ കമ്മിറ്റിയെയും 47 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.