പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്താനാപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ ആർ. ശങ്കർ ചരമവാർഷിക ദിനാചരണം നടന്നു.
യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി. ബിജു സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഡയറക്ടർ ബോർഡ് അംഗം എം.എം. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ ബി. കരുണാകരൻ, ജി. ആനന്ദൻ, വി.ജെ. ഹരിലാൽ, പി.ലെജു, യൂണിയൻ കൗൺസിലർറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, യൂണിയൻ കൗൺസിലറും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എൻ.പി. ഗണേഷ് കുമാർ, എൻ.ഡി. മധു, എസ്. ചിത്രാംഗദൻ, യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറിയും സൈബർസേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
യൂണിയൻ ഭാരവാഹികൾ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, സൈബർ സേന, കുമാരിസംഘം യൂണിയൻ ഭാരവാഹികൾ, യൂണിയൻ പരിധിയിലെ വിവിധ ശാഖകളിലെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ സെക്രട്ടറിമാർ, യൂണിയൻ, പ്രതിനിധികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.