x
ആർ. ശങ്കർ

കുണ്ടറ: കൊല്ലം ശങ്കേഴ്സ് ആശുപത്രി വളപ്പിലുള്ള ആർ. ശങ്കർ സ്‌മൃതിമണ്ഡപത്തിൽ എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ ഭാരവാഹികൾ പുഷ്പചക്രം സമർപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ, സെക്രട്ടറി അഡ്വ. നീരാവിൽ എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. ഭാസി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സിബു, കൗൺസിലർമാരായ ഷൈബു, ലിബു, ഹനീഷ്, എസ്. അനിൽകുമാർ, പുഷ്പാ പ്രതാപ്, പ്രിൻസ് കുണ്ടറ, വനിതാസംഘം പ്രസിഡന്റ് ലീന റാണി, സെക്രട്ടറി ശ്യാമള ഭാസി, വനിതാ സംഘം വൈസ് പ്രസിഡന്റ് ലളിത ദേവരാജൻ, കമ്മിറ്റി അംഗങ്ങളായ ശശികല, സുനില, മല്ലാക്ഷി, ശോഭന ശിവശങ്കരൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. ഷാജി, സൈബർ സേന കൺവീനർ എൽ. അനിൽകുമാർ എന്നിവർ പങ്കെടുത്തു. എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ നടന്ന ദീപശിഖാ റാലിക്ക് വൈകിട്ട് മൂന്നിന് ആറുമുറിക്കടയിൽ യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.