കൊട്ടാരക്കര: പൂയപ്പള്ളി പെട്രോൾ പമ്പിന് സമീപം ടിപ്പർ ലോറിയിടിച്ച് സദാനന്ദപുരം തെറ്റിയോട് വടക്കടത്ത് വീട്ടിൽ കെ. കുഞ്ഞിരാമൻപിള്ള (87) മരിച്ചു. വ്യാഴാഴ്ച ഒന്നേ മുക്കാലോടെ ആയിരുന്നു അപകടം. പൂയപ്പള്ളിയിലുള്ള മകളുടെ വീട്ടിൽ പോയി മടങ്ങാനായി ബസ് സ്റ്റോപ്പിലേക്കു നടക്കവെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പരേതയായ എം.കെ. രാജമ്മ. മക്കൾ: ശശിധരൻനായർ, മധുസൂദനൻപിള്ള, ജലജ കുമാരി. മരുമക്കൾ: പരേതയായ പ്രൊഫ. ബി. അംബിക, ഉഷാദേവി, രാധാകൃഷ്ണപിള്ള. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.