കരുനാഗപ്പള്ളി: വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും കിംസ് കാൻസർ സെന്ററും സംയുക്തമായി വലിയത്ത് ആശുപത്രിയിൽ കാൻസർ ചികിത്സാ വിഭാഗം ആരംഭിച്ചു. മെഡിക്കൽ ഓങ്കോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം എല്ലാ ആദ്യത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളിലും ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം സേവനം തിങ്കൾ മുതൽ ശനി വരെയും ഉണ്ടായിരിക്കും.
കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർപേഴ്‌സൺ എം. ശോഭന ഉദ്ഘാടനം ചെയ്തു. വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ചെയർമാൻ എ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ.പി.പി. അബ്ദുൽ ഷാഹിദ്, മെഡിക്കൽ സൂപ്രണ്ട് ഡോ.ജിതിൻ ജമീൽ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മദൻ, ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി ഡോ. ആകാശ് റഷീദ്, ഡോ.സാം ടി. വർഗീസ്, ഡയറക്ടർ വലിയത്ത് ഷാ, പ്രൊമോഷൻസ് ഹെഡ് സി.ജി. മഹേഷ് എന്നിവർ സംസാരിച്ചു.