congress
ഓച്ചിറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണ സമ്മേളനം ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ സമഗ്രാധിപത്യത്തെ പ്രതിരോധിച്ചത് ആർ. ശങ്കർ ആണെന്ന് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജു അഭിപ്രായപ്പെട്ടു. ഓച്ചിറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ രൂപപ്പെടുത്തുന്നതിൽ ആർ. ശങ്കർ പ്രധാന പങ്ക് വഹിച്ചതായും ലിജു പറഞ്ഞു. പുതിയ വാർഡ് പ്രസിഡന്റുമാർക്കും ഭാരവാഹികൾക്കുമുള്ള പരിശീലന ക്ലാസ്‌ സി.ആർ. മഹേഷ്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. കെ. ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി. ആർ. രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, എം. അൻസാർ, കെ.കെ. സുനിൽകുമാർ, കബീർഎം. തീപ്പുര, നീലികുളം സദാനന്ദൻ, ആർ. രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, ബി. സെവന്തികുമാരി, എൻ. വേലായുധൻ, എസ്. രാജിനി, എച്ച് .എസ്. ജയ് ഹരി, ഷാജി, ഓമനകുട്ടൻ, ദിലീപ്ശങ്കർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽവെച്ച് പുതിയ തിരഞ്ഞെടുക്കപ്പെട്ട പതിനേഴു വാർഡ് പ്രസിഡന്റുമാർ ചാർജ്ജ് എടുത്തു.