തൊടിയൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി സെമിനാറും 'എന്റെ കൈയൊപ്പ് എന്റെ മലയാളത്തിൽ' ഒപ്പിടീൽമഹോസവവും സംഘടിപ്പിച്ചു. സ്കൂളിലെ മുൻ അദ്ധ്യാപിക ഡി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.എച്ച്.എം ഷീജാ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലാ സെക്രട്ടറി അനിൽ ആർ. പാലവിള ആമുഖ പ്രഭാഷണം നടത്തി.
മലയാള ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് ഷീലാ ജഗധരൻ ഒപ്പിടീൽ മഹോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. നിസാർ, മലയാള ഐക്യവേദി തൊടിയൂർ പഞ്ചായത്ത് സമിതി സെക്രട്ടറി ഹസൻ തൊടിയൂർ, സ്റ്റാഫ് സെക്രട്ടി കെ. സോമചന്ദ്രൻ, ഒ. അനീഷ്, വി. വിജയകുമാരി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.എ. വാഹിദ സ്വാഗതവും ബി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.