c
ബേക്കേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയും ജില്ലാ ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി ഫുഡ് ഓപ്പറേറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ട്രെയിനിംഗ് ക്ലാസ് ഹോട്ടൽ ഷാ ഇന്റർനാഷണലിൽ നടന്ന ചടങ്ങിൽ ജില്ലാ അസി. കളക്ടർ പി.ആർ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള ബേക്കേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി ഫുഡ് ഓപ്പറേറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി സംഘടിപ്പിച്ച പരിശീലനത്തിന് ഇന്നലെ തുടക്കമായി.

ഹോട്ടൽ ഷാ ഇന്റർ നാഷണലിൽ നടന്ന ചടങ്ങിൽ ജില്ലാ അസി. കളക്ടർ പി. ആർ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. ദായിമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോയി കണിയാംപറമ്പിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സന്തോഷ് എസ് പുനലൂർ, നിഷാദ് മൂലക്കട, അജി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ദിവ്യാഭാസ്കരൻ ക്ളാസ് നയിച്ചു.

സമാപന ദിവസമായ ഇന്ന് നടക്കുന്ന സമ്മേളനം രാവിലെ 9ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. എൻ. കെ. പ്രേമചന്ദ്രൻ എം. പി മുഖ്യപ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കും.